മ്യാ​ൻ​മ​റി​ൽ നി​ന്നെ​ത്തി​യ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ മ​ട​ക്കി അ​യ​ച്ചു
Friday, May 3, 2024 1:00 AM IST
ഇം​ഫാ​ൽ: മ്യാ​ൻ​മ​റി​ൽ നി​ന്ന് മ​ണി​പ്പൂ​രി​ലേ​ക്ക് എ​ത്തി​യ 38 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ വ്യാ​ഴാ​ഴ്ച തെ​ങ്‌​നൗ​പാ​ൽ ജി​ല്ല​യി​ലെ മോ​റെ പ​ട്ട​ണ​ത്തി​ലൂ​ടെ മ​ട​ക്കി അ​യ​ച്ചു. മു​ഖ്യ​മ​ന്ത്രി എ​ൻ ബി​രേ​ൻ സിം​ഗ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കൈ​മാ​റ്റ ച​ട​ങ്ങി​നി​ടെ മ്യാ​ൻ​മ​റി​ൽ നി​ന്ന് ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നെ​യും തി​രി​കെ ന​ൽ​കി. ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ, മ്യാ​ൻ​മ​റി​ൽ നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്ന​തി​ന്‍റെ ആ​ദ്യ ഘ​ട്ടം ഞ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി, 38 കു​ടി​യേ​റ്റ​ക്കാ​ർ കൂ​ടി ഇ​ന്ന് ഇ​ന്ത്യ​യി​ലെ മ​ണി​പ്പൂ​രി​ൽ നി​ന്ന് മോ​റെ വ​ഴി പു​റ​പ്പെ​ടു​ന്നു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ 77 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ട്. കൈ​മാ​റ്റ ച​ട​ങ്ങി​നി​ടെ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നെ മ്യാ​ൻ​മ​റി​ൽ നി​ന്ന് തി​രി​കെ കൊ​ണ്ടു​വ​ന്നു. സിം​ഗ് എ​ക്‌​സി​ൽ കു​റി​ച്ചു. അ​യ​ൽ​രാ​ജ്യ​മാ​യ മ​ണി​പ്പൂ​രി​ലെ​യും കേ​ന്ദ്ര​സേ​ന​യി​ലെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.